കൽപ്പറ്റ: തിരുവല്ല ഭാഗത്ത് നിന്നും മൈസൂരുവിലേക്ക് പോകുന്നതിനിടെ റോബിൻ ബസിന് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്,കൊല്ലം രജിസ്ട്രേഷനിലുള്ള ബസിന് ബത്തേരിയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം അരലക്ഷം രൂപയാണ് പിഴയിട്ടത്.
എൻഫോഴ്സസ്മെന്റ് വിഭാഗം എവിഐ പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ബസിനകത്ത് റിവോൾവിങ് ലൈറ്റുകളും പുറത്ത് എൽഇഡി ലേസർ ലൈറ്റുകളും മറ്റും ഘടിപ്പിച്ചിരുന്നു.നിയമവിരുദ്ധമായി ഘടിപ്പിച്ച ലൈറ്റുകളുടെ എണ്ണം കണക്കാക്കിയാണ് പിഴയിട്ടതെന്നാണ് വിവരം.