ടൂർണമെന്റിൽ നിന്നും നേരത്തേ പിൻമാറിയ അദ്ദേഹം ഇപ്പോൾ തീരുമാനത്തിൽ മാറ്റം വരുത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതോടെ സഞ്ജുവിന്റെ ആരാധകരും വലിയ ആവേശത്തിലായിരിക്കുകയാണ്. കാരണം അദ്ദേഹത്തെ സംബന്ധിച്ച് വളരെയേറെ പ്രധാനപ്പെട്ട ടൂർണമെന്റാണിത്. അടുത്ത വർഷമാദ്യം ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്ബരയും തൊട്ടു പിന്നാലെ ഐസിസി ചാംപ്യൻസ് ട്രോഫിയുമെല്ലാം വരാനിരിക്കുകയാണ്