Banner Ads

പുതുവര്‍ഷാഘോഷത്തിന് വില്‍പനക്കായി 50 കുപ്പി പോണ്ടിച്ചേരി വിദേശ മദ്യവും ആറായിരത്തോളം പാക്കറ്റ് ഹാന്‍സുമായി; യുവാവ് പിടിയില്‍

കോഴിക്കോട്:വാടക വീട് കേന്ദ്രീകരിച്ച് വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്നാണ് പ്രതി വലയിലായത്. കുന്ദമംഗലം, നരിക്കുനി, കോഴിക്കോട് സിറ്റിയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ രണ്ടു വര്‍ഷത്തോളമായി ഇയാള്‍ ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

കോണാട് ബീച്ച് ചട്ടിത്തോപ്പ് പറമ്പില്‍ സര്‍ജാസ് ബാബുവിനെ (37) യാണ് കുന്നമംഗലം എസ്‌ഐ നിതിന്‍ എയുടെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.വെള്ളയില്‍, കാക്കൂര്‍ പൊലീസ് സ്‌റ്റേഷനുകളിലായി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തിയതിന് ഇയാളുടെ പേരില്‍ കേസുകളുണ്ട്. പുകയില ഉത്പ്പന്നങ്ങള്‍ വിറ്റുകിട്ടുന്ന പണംകൊണ്ട് ആഡംബര ജീവിതം നയിക്കുകയാണ് ഇയാളുടെ പതിവ് രീതിയെന്ന് പൊലീസ് പറഞ്ഞു. തടമ്പാട്ടു താഴത്തെ ഫ്‌ളാറ്റിലാണ് ഇപ്പോള്‍ താമസം.

പിടികൂടിയ നിരോധിത പുകയില ഉല്‍പ്പന്നത്തിന് വിപണിയില്‍ നാല് ലക്ഷത്തോളം രൂപ വില വരുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രതിയെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും കുന്നമംഗലം ഇന്‍സ്‌പെക്ടർ കിരണ്‍ എസ് പറഞ്ഞു.കെട്ടിട ഉടമയെ പാത്രക്കച്ചവടം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വീട് വാടകയ്‌ക്കെടുത്തത്. താമസ സ്ഥലത്ത് നിന്ന് ഇയാളുടെ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയില്‍ എടുത്തുകഴിഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *