Banner Ads

മത്സ്യ ബന്ധന നിയന്ത്രണ നിയമം ലംഘിച്ച് കടലിൽ മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ; കസ്റ്റഡിയിൽ എടുത്തു

ചെറിയ മത്സ്യങ്ങളെ പിടിച്ചതിന് ന്യൂ ഗാലക്സി എന്ന ബോട്ടും മത്സ്യബന്ധനത്തിന് വിനാശകരമാകുന്ന രീതിയിൽ രാത്രികാല ട്രോളിങ്ങ്, കരവലി എന്നിവ നടത്തിയതിന് പ്രണവ് ക എന്ന ബോട്ടുമാണ് എൻഫോഴ്സ്‌മെന്റ്റ് വിങ്ങ് കസ്റ്റഡിയിൽ എടുത്തത്.നിയമവിരുദ്ധ മത്സ്യബന്ധനത്തിന് പുതിയാപ്പയിലുള്ള പ്രണവ് ക ബോട്ടിനെതിരെ കഴിഞ്ഞ വർഷവും നിയമനടപടികൾ സ്വീകരിച്ചിരുന്നു.

സമുദ്ര ഫിഷറീസ് മറൈൻ എൻഫോഴ്‌സ്മെന്റ് വിങ്ങ് കസ്റ്റഡിയിൽ എടുത്തു. എട്ട് സെന്റീമീറ്ററിൽ താഴെ വരുന്ന ഏക ദേശം 4000 കിലോ കിളിമീൻ ഇനത്തിൽപെട്ട മത്സ്യമാണ് ബോട്ടിൽ നിന്നും പിടിച്ചെടുത്തത്. മറൈൻ എൻഫോഴ്‌സ്മെന്റ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് പി ഷൺമുഖൻ, ഫിഷറി ഹെഡ് ഗാർഡ് ഹരിദാസ്, ഫിഷറി ഗാർഡുമാരായ കെ രാജൻ, ശ്രീരാജ്, അരുൺ, ജീൻദാസ്, ബിബിൻ, റെസ്ക്യൂ ഗാർഡുമാരായ മിഥുൻ. ഹമിലേഷ്, രജേഷ്, താജുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *