ദർശന പുണ്യമായി ചക്കുളത്തുകാവിൽ ഭഗവതി ക്ഷേത്രത്തിൽ നാരീപൂജ ചടങ്ങ് നടന്നു. സ്ത്രീകളെ ദേവതാ സങ്കല്പ്പമായി കരുതി ആചാര വിധിപ്രകാരം പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ദേവിക്ക് അഭിമുഖമായി ഇരുത്തി പാദം കഴുകി പൂജിക്കുന്ന ചടങ്ങിനാണ് ചക്കുളത്തുകാവ് ക്ഷേത്രം സാക്ഷ്യം വഹിച്ചത്..