ഒരു സ്റ്റേഷനിലെ പൊലീസുകാരുടെ ചുമതലകൾ കേട്ടാൽ ശരിക്കും ഞെട്ടിപോകുന്നതാണ്. കേസന്വേഷണം, ജനറൽ ഡയറി, സ്റ്റേഷൻ സെക്യൂരിറ്റി, ജീപ്പ് പട്രോളിംഗ്, ബൈക്ക് പട്രോളിംഗ്, റൈറ്റർ, അസി. റൈറ്റർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ, കോടതി ഡ്യൂട്ടി, തപാൽ ഡ്യൂട്ടി, തടവുകാരുടെ അകമ്പടി, പിക്കറ്റ് ഡ്യൂട്ടി, വാഹന പരിശോധന, പെറ്റി ക്വാട്ട് തികയ്ക്കൽ, ഗതാഗത നിയന്ത്രണം, വി.ഐ.പി അകമ്പടി, കുറ്റപത്രങ്ങളുടെ എണ്ണം തികയ്ക്കൽ, വാറണ്ട് നടപ്പാക്കൽ, പ്രതിയെ പിടിക്കൽ, ജനമൈത്രി, പിങ്ക് പൊലീസ്, സ്റ്റുഡന്റ് പൊലീസ്… തുടങ്ങി നിരവധിയാണ് ഇവരുടെ ജോലികളിൽ ഉൾപ്പെടുന്നത് .ഇത്രയും ഡ്യൂട്ടി ചെയ്യാൻ സ്റ്റേഷനിൽ ആകെ 118 പൊലീസുകാരെങ്കിലും ആവിശ്യമാണ്. പക്ഷേ, ശരാശരി 44 പേരേ നിലനില്കുന്നുള്ളു.