മിഗ്വൽ ഏഞ്ചൽ ലോപ്പസ് ഡയസ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്, മെക്‌സിക്കോയിലെ ലൂച്ച ലിബ്രെ രംഗത്ത് പ്രശസ്തി നേടി, വേൾഡ് റെസ്‌ലിംഗ് അസോസിയേഷൻ, തുടങ്ങിയ പ്രമുഖ സംഘടനകളുടെ ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ റേ മിസ്റ്റീരിയോ സീനിയർ നേടിയിട്ടുണ്ട്.മിസ്റ്റീരിയോ സീനിയറിന്റെ കുടുംബമാണ് മരണ വാർത്ത സ്ഥിരീകരിച്ചത്.റേ മിസ്റ്റീരിയോ സീനിയർ എന്നറിയപ്പെടുന്ന മിഗ്വൽ ഏഞ്ചൽ ലോപ്പസ് ഡയസിൻ്റെ നിർണ്ണായകമായ മരണത്തിൽ ഞങ്ങൾ ഖേദിക്കുന്നു വെന്നും. അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ടവർക്ക് ഞങ്ങൾ അനുശോചനം അറിയിക്കുകയും അദ്ദേഹത്തിൻ്റെ നിത്യവിശ്രമത്തിനായി ഞങ്ങളുടെ പ്രാർത്ഥനകൾ ഉയർത്തുമെന്നും എന്നാണ് മിസ്റ്റീരിയോ സീനിയറിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് മെക്‌സിക്കന്‍ റെസ്ലിങ് സംഘടനയായ ലൂച്ച ലിബ്ര എ.എ.എ. എക്‌സില്‍ കുറിച്ചത്.