പാലക്കാട്: യാക്കര സ്വദേശിയായ അഫ്‌സലിനെയാണ് പൊലീസ് പിടികൂടിയത് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ കയറിയ യുവാവ് ഡ്രൈവിങ് സീറ്റിൽ ഇരിക്കുകയും വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ടെടുക്കാൻ ശ്രമിക്കുകയുo ചെയ്തു. അഫസൽ മദ്യപിച്ചിരുന്നു എന്നും മദ്യത്തിന്റെ പുറത്താണ് ബസ് സ്റ്റാർട്ട് ചെയ്തു മുന്നോട്ട് നീക്കിയതെന്നും പോലീസ് പറയുന്നു. സംഭവം ശ്രദ്ധയിൽപെട്ട യാത്രക്കാരും നാട്ടുകാരും കെ.എസ്.ആർ.ടി.സി. ജീവനക്കാരും ചേർന്നാണ് ഇയാളെ തടഞ്ഞുവെച്ചത്. തുടർന്ന് പൊലീസ് എത്തി. ഏറെനേരം സംസാരിച്ച് അനുനയിപ്പിച്ചാണ് യുവാവിനെ പുറത്തിറക്കിയത്.