2024ന്റെ അവസാന സമയത്തിലാണ് സഞ്ജു സാംസണെത്തേടി ഇന്ത്യയുടെ ഓപ്പണർ സ്ഥാനം ലഭിക്കുന്നത്. ബംഗ്ലാദേശിനെതിരേ തുടങ്ങിയ സഞ്ജുവിന്റെ കുതിപ്പ് ദക്ഷിണാഫ്രിക്കയും കടന്ന് മുന്നോട്ട് പോവുകയാണ്. അടുത്ത വർഷം ജനുവരി അവസാനം ഇംഗ്ലണ്ട് ടി20 പരമ്‌ബരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഈ പരമ്‌ബരയിൽ ഓപ്പണർ റോളിൽത്തന്നെ സഞ്ജു കളിച്ചേക്കും..