ടയർ കമ്ബനികളിൽ നിന്ന് കാര്യമായ അന്വേഷണം വരാത്തതാണ് വിപണിയുടെ ആവേശക്കുറവിന് കാരണം.മൺസൂണിൽ ടാപ്പിംഗ് തുടങ്ങിയ തോട്ടങ്ങളിൽ ഉത്പാദനം കുറഞ്ഞിട്ടുണ്ട്. ഡിസംബർ അവസാനത്തോടെ സംസ്ഥാനത്തെ റബർ വിപണിയിലേക്കുള്ള വരവ് പാതിയായി കുറയാനാണു സാധ്യത.
ഇത്തവണ മൺസൂൺ സമയത്ത് മികച്ച വില കിട്ടിയിരുന്നതിനാൽ വൻകിട, ചെറുകിട കർഷകർ നേരത്തെ തന്നെ ടാപ്പിംഗ് ആരംഭിച്ചിരുന്നു.മാത്രമല്ല ഡിസംബർ പകുതിയോടെ വില 200 കടക്കുമെന്ന പ്രതീക്ഷകളെ തച്ചുടച്ച് റബർ വിപണിയിൽ അനിശ്ചിതത്വം. നിലവിൽ ആർഎസ്എസ്4ന് 191 രൂപയാണ് റബർബോർഡ് വില. മലയോര മേഖലകളിൽ ഇതിലും കുറഞ്ഞ നിരക്കിലാണ് വ്യാപാരികൾ ചരക്കെടുക്കുന്നത്.ഇത് ഡിസംബറിൽ ഉത്പാദനം കുറയാൻ ഇടയാക്കിയിട്ടുണ്ട്