തൃശൂർ: തിങ്കളഴ്ച പുലർച്ചെ 2 മണിയോടെയാണ് ജനവാസമേഖലയിൽ കാട്ടാനയെത്തുന്നത്. വെറ്റിലപ്പാറ ഫോറസ്റ്റ് സ്റ്റേഷന് മുകൾവശം, വെറ്റിലപ്പാറ സ്കൂൾ വെട്ടിക്കുഴി എന്നീ മേഖലകളിലാണ് കാട്ടാനക്കൂട്ടം എത്തിയത്.എട്ടോളം കാട്ടാനകളാണ് മേഖലകളിൽ വ്യാപകമായ കൃഷി നാശവും ഭീതിയും പരത്തുന്നത്.പിന്നീട് രാവിലെ എട്ടുമണി മുതലൽ കാട്ടാന സംഘം എണ്ണ പന തോട്ടത്തിലേക്ക് നീങ്ങുകയായിരുന്നു.
കൃഷി തോട്ടത്തിലേക്ക് നീങ്ങിയ കാട്ടാന സംഘത്തെ ജീവനക്കാർ തുരത്തി ഓടിക്കുകയായിരുന്നു. ആവർത്തിച്ചു വരുന്ന കാട്ടാന ശല്യം രൂക്ഷമാകുമ്ബോഴും വനവകുപ്പിന്റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടൽ ഉണ്ടാകാത്തതാണ് കൃഷി നാശത്തിലേക്ക് നയിക്കാനുള്ള പ്രധാന കാരണമെന്ന് കർഷക തൊഴിലാളികൾ ചൂണ്ടികാട്ടുന്നു.വെറ്റിലപ്പാറ ജനവാസ മേഖലയിലാണ് കാട്ടാന സംഘം ഇറങ്ങിയത്. അവിടെയുണ്ടായിരുന്ന ജീവനക്കാരാണ് ആനയെ തുരത്തിയോടിച്ചത്. പ്രദേശവാസികൾ വലിയ ആശങ്കയിലാണ്. വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഇടപെടലുണ്ടായിട്ടില്ല.