മാനന്തവാടി :മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തിൽ ഷിജുവിന്റെ മകൻ അശ്വിൻ (12) ആണ് മരിച്ചത്ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം.വീടിനോട് ചേർന്ന കെട്ടിയിട്ടിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലിൽ അബദ്ധത്തിൽ കഴുത്ത് കുരുങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.വയനാട് ഗവ.മെഡിക്കൽ കോളജിൽ കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യംമ്ബള്ളി സെന്റ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.