വാടക വീട് ഒഴിഞ്ഞു കഴിഞ്ഞാൽ ഉടമകള്‍ എല്ലായ്‌പോഴും പറയുന്ന ഒരു കുറ്റമാണ് താമസക്കാര്‍ വീട് ആകെ നശിപ്പിച്ചു എന്ന്. താമസക്കാർ കൃത്യമായി വീട് പരിപാലിച്ചില്ല, ബാത്ത്‌റൂമും അടുക്കളയും എല്ലാം നശിപ്പിച്ചു. മുറികളിലെ പെയിന്റില്‍ എല്ലാം വരച്ച് അവ നശിപ്പിച്ചു, അങ്ങനെ ഒരിക്കലും അവസാനിക്കാത്ത നിരവധി പരാതികളാണ് വീട്ടുടമകള്‍ എപ്പോഴും പറയാറുള്ളത്. അത് ലോകത്തിന്റെ ഏത് ഭഗത് ആയാലും ഒരു പോലെ തന്നെയാണ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഒരു ദമ്പതികള്‍ പുതുതായി വാങ്ങിയ വീട്ടിലെ കുറ്റം കേട്ടാല്‍ ശരിക്കും ഞെട്ടും. ഈ സംഭവം ആയി ബന്ധപ്പെട്ട പോസ്റ്റ് ഇപ്പോള്‍ വളരെയധികം വൈറലാണ്