Banner Ads

എസ്‌എസ്എൽസി, ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർച്ച ;ഡിജിപിക്ക് പരാതി നൽകി,വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. ചോദ്യപേപ്പർ ചോർത്തുന്ന യൂട്യൂബുകാർക്കും ട്യൂഷൻ സെൻ്ററുകൾക്കും താത്കാലിക ലാഭം ഉണ്ടാകും. വലിയ നേട്ടമായാണ് അവർ ഇത് പറയുന്നത്. യൂട്യൂബ് ചാനലുകളിൽ ഇരുന്ന് പറയുന്നത് മിടുക്കായി കാണേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയതായി മന്ത്രി അറിയിച്ചു. ചോദ്യപേപ്പർ തയാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ പുറത്ത് പോകില്ല. ഇത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണ്. പരീക്ഷ നടത്തിപ്പിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയാറല്ലെന്നും മന്ത്രി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *