Banner Ads

പനയമ്ബാടത്ത് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികള്‍ മരിച്ച സംഭവo ; ഇന്ന് സംയുക്ത പരിശോധന

പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, നാഷണല്‍ ഹൈവേ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന ഇന്ന് ആരംഭിക്കും. മരിച്ച നാല് വിദ്യാർഥിനികളുടെ വീടുകളിലും മന്ത്രിയെത്തും. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് ആരോപിച്ച്‌ നാട്ടുകാർ രംഗത്ത് എത്തിയിരുന്നു.ഗതാഗതമന്ത്രി വിദ്യാര്‍ഥിനികളുടെ വീടുകള്‍ സന്ദര്‍ശിക്കും.മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രി കെബി ഗണേഷ് കുമാർ ഇന്ന് രാവിലെ 11.30 ന് അപകടസ്ഥലത്ത് എത്തി പരിശോധന നടത്തും

Leave a Reply

Your email address will not be published. Required fields are marked *