പുനർജന്മം യാഥാർഥ്യമാണെന്നും, ബോധമണ്ഡലം ഒരിക്കലും മരിക്കുന്നില്ലെന്നും അമേരിക്കൻ സൈന്യം നടത്തിയ ഒരു രഹസ്യ പഠനത്തിന്റെ റിപ്പോർട്ടുകൾ. അമേരിക്കൻ സൈന്യത്തിലെ ലെഫ്റ്റനന്റ് കേണൽ വെയിൻ എം. മക്ഡോണൾഡ് 1983ൽ തയ്യാറാക്കിയ അനാലിസിസ് ആൻഡ് അസസ്മെന്റ് ഓഫ് ദി ഗേറ്റ്വെ പ്രോസസ് എന്ന പേരിലുള്ള 29 പേജുള്ള റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇത് സിഐഎ 2003ൽ പൊതുജനത്തിന് ലഭിക്കത്തക്ക രീതിയിൽ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.