മേപ്രാൽ പുതുക്കാട് കൈപ്പുഴയ്ക്കൽ പാടശേഖരത്തിലാണ് വ്യാഴാഴ്ച അർദ്ധ രാത്രിയോടെ മടവീണത്. രണ്ടാഴ്ച മുമ്പ് ഇവിടെ മട വീണതിനെ തുടർന്ന് 15 ദിവസത്തോളം പ്രായമുള്ള നെൽച്ചെടികൾ പാടെ നശിച്ചിരുന്നു. ഇതേ തുടർന്ന് കുതിരശക്തി ഏറിയ രണ്ട് മോട്ടോറുകൾ ഉപയോഗിച്ച് ഏറെ പണിപ്പെട്ട് വെള്ളം വറ്റിച്ച് ബണ്ട് ബലപ്പെടുത്തിയിരുന്നു.