രാജസ്ഥാനിലെ ദൗസയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ച് വയസ്സുകാരനെ പുറത്തെടുക്കാൻ നടത്തിയത് 56 മണിക്കൂർ നീണ്ട രക്ഷാദൗത്യം. പുറത്തെടുക്കാനായെങ്കിലും രണ്ട് ദിവസത്തിലധികം കുഴൽക്കിണറിൽ കുടുങ്ങിയ കുട്ടി മരണത്തിന് കീഴടങ്ങി.ആര്യൻ എന്ന 5 വയസുകാരനെ കുഴൽക്കിണറിൽ നിന്ന് കയർ ഉപയോഗിച്ച് അബോധാവസ്ഥയിൽ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.