വൈക്കം: വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന പരിപാടിയിൽ പിണറായി വിജയനും സ്റ്റാലിനും പങ്കെടുക്കും.ഇരുവരും ചേർന്ന് വൈക്കം വലിയ കവലയിലെ പെരിയാർ സ്മാരകം ഉത്ഘാടനം ചെയ്യും. തുടർന്ന് ബീച്ച് മൈതാനിയിലെ പൊതു സമ്മേളനത്തിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി അയ്യായിരത്തിലധികമാളുകൾ പങ്കെടുക്കും.മുല്ലപ്പെരിയാർ വിഷയം അടക്കം ചർച്ച ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.അയ്യായിരത്തിലധികമാളുകൾ പങ്കെടുക്കും. ഒരു വർഷം മുമ്ബ് സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചപ്പോഴും ഇരു മുഖ്യമന്ത്രിമാരും വേദി പങ്കിട്ടിരുന്നു. ഇരുവരും കുമരകം ഹോട്ടലിൽ വച്ച് ചർച്ച നടത്തും