Banner Ads

സ്വർണ്ണ വില; വീണ്ടും കുതിച്ചുയരുന്നു

തിരുവനന്തപുരം:നവംബർ 24 നാണ് സ്വർണവില അവസാനമായി 58000ത്തിൽ എത്തിയിരുന്നത്.ഒരു ഗ്രാം സ്വർണത്തിന് 80 രൂപ കൂടി 7285 രൂപയിലെത്തി.പവന്റെ വിലയാകട്ടെ 640 രൂപ വർധിച്ച് 58,280 രൂപയുമായി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി നിൽക്കുകയായിരുന്നു സ്വർണ വിപണി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1360 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. 58,280 രൂപയാണ് പവന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7285 രൂപയാണ് നൽകേണ്ടത്.ആഗോള വിപണിയിൽ സ്പോട് ഗോൾഡ് ഔൺസിന് 2708 ഡോളർ നിലവാരത്തിലുമാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 77,963 രൂപ നിരക്കിലാണ്

Leave a Reply

Your email address will not be published. Required fields are marked *