ശബരിമല:തിരുവനന്തപുരം ലോ അക്കാദമിയില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ശബരിമലയിലെത്തിയത്. കോളജ് യൂണിയന് ചെയര്മാന് അരവിന്ദിന്റെ നൂറനാട്ടെ വീട്ടില്‍ നിന്നാണ് കെട്ടു മുറുക്കി ആദ്യമായി ശബരിമല ദര്‍ശനം നടത്തുന്നത്. പിന്നീട് എറണാകുളത്തെ സുഹൃത്തുക്കള്‍ക്ക് ഒപ്പവും ശബരിമല ദര്‍ശനം നടത്തി. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്.
സോപാനത്തെ ഒന്നാം നിരയില്‍ മറ്റു തീര്‍ഥാടകര്‍ക്ക് ഒപ്പം ക്യൂയിൽ നിന്നു തന്നെയാണ് അയ്യപ്പനെ കണ്ടു തൊഴുതത്. തിരക്കില്‍ ഒരു മിനിറ്റ് കിട്ടി. വിഗ്രഹം ശരിക്കൊന്നു കണ്ടു. അപ്പോഴേക്കും പിന്നില്‍ നിന്നുള്ള തള്ളല്‍ വന്നു. പ്രസാദം വാങ്ങി. നേരെ മാളികപ്പുറത്ത് എത്തി ദര്‍ശനം നടത്തിയെന്ന് സതീശന് പറഞ്ഞു. പത്തുവര്‍ഷത്തിനുശേഷം അയ്യപ്പനെ തൊഴാനായി ശബരിമലയിലെത്തുന്നത്. കാല് മുട്ടിന്റെ വേദന കാരണം കഴിഞ്ഞ പത്തുവര്ശഷമായി ശബരിമലയില്‍ എത്തിയിരുന്നില്ല. ഇപ്പോള്‍ കാല്‍മുട്ട് ശരിയായി. നടന്നു മല കയറാന്‍ പ്രയാസമുണ്ടായില്ലെന്നും സതീശന് പറഞ്ഞു