പാലാ: ജൂബിലി തിരുന്നാൾ ആഘോഷത്തിനൊരുങ്ങി നാട്. ചരിത്ര പ്രസിദ്ധമായ പാലാ ടൗൺ കുരിശുപള്ളിയിലെ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ പ്രധാന തിരുന്നാൾ ഡിസംബർ ഏഴ്, എട്ട് തീയതികളിൽ നടക്കും,കൂടാതെ മുൻ വർഷങ്ങളിലെ എന്നപോലെ ഭക്തിനിർഭരമായ തിരുക്കർമ്മങ്ങൾ, ബൈബിൾ പ്രഭാഷണങ്ങൾ, തിരുന്നാൾ പ്രദീക്ഷണം, മരിയൻ റാലി, സാംസ്കാരിക ഘോഷയാത്ര, ടൂ വീലർ ഫാൻസി ഡ്രസ് മത്സരം, ബൈബിൾ ടാബ്ലോ മത്സരം, ദീപാലങ്കാരങ്ങൾ, നാടകമേള, വീഥി അലങ്കാരങ്ങൾ വാദ്യമേളങ്ങൾ എന്നിവ ഇത്തവണയും തിരുന്നാളിന് മിഴിവേകുന്നു പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻ ഇടവകളുടെ ആഭിമുഖ്യത്തിൽ പാലാ ടൗൺ കുരിശുപള്ളിയിൽ കൊണ്ടാടുന്ന അമലോത്ഭവ മാതാവിൻ്റെ തിരുന്നാൾ ഡിസംബർ ഒന്നുമുതൽ ആരംഭിച്ചതാണ്