ഉത്തർപ്രദേശിലെ അക്രമബാധിതമായ സംഭാലിലേക്ക് പോവുകയായിരുന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി വദ്രയെയും ഡൽഹിക്കും നോയിഡയ്ക്കും ഇടയിലുള്ള ഗാസിപൂർ അതിർത്തിയിൽ തടഞ്ഞ് പോലീസ്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വാഹനത്തിൽ നിന്ന് ഇറങ്ങി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും കൂടുതൽ മുന്നോട്ട് പോകാൻ അനുവദിച്ചില്ല.അതിർത്തിയിൽ പോലീസ് ഹൈവേ ഗതാഗതം പൂർണ്ണമായും ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിനാൽ വൻ ഗതാഗതക്കുരുക്കിന് ഇടയാക്കി