ഏറ്റുമാനൂർ: ആരോഗ്യ വകുപ്പും,ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തിയിരുന്നു. അതിൽ നിന്നുമാണ് 12 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പഴകി ഭക്ഷ്യയോഗ്യമല്ലാത്ത നിലയിൽ കണ്ടെത്തിയ 400 കിലോഗ്രാം മീൻ കോട്ടയം ജില്ലാ അസിസ്റ്റന്റ് കമ്മീഷണർ എ.എ അനസിന്റെ നിർദ്ദേശ പ്രകാരം പിടികൂടുകയും അത് നശിപ്പിച്ചുകളയുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ഡോ ജെ.ബി.ദിവ്യ, ജി.എസ് സന്തോഷ് കുമാർ,ഡോ അക്ഷയ വിജയൻ,എന്നിവർ നേതൃത്വം നൽകിയിരുന്നു. കൂടാതെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ സി.ടി സുനന്ദകുമാരി, കെ.അനിത, ഹെൽത്ത് സൂപ്പർ വൈസർ കെഎസ് ജയൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.ആർ രാജീവ്, ബിജു എസ് നായർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.