സർക്കാർ ജീവനക്കാർ അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയെന്ന വാർത്ത പുറത്തുവന്നിരുന്നു.ഇതിനു എതിരായി, നേരിട്ട് പെൻഷൻ വിതരണം ചെയ്യുന്നത് മൊബൈലിൽ പകർത്തി ആപ്പിൽ അപ്ലോഡ് ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നതിലൂടെയുള്ള തട്ടിപ്പ് തടയാനാണ് ആപ്പ്. ധനവകുപ്പ് തീരുമാനം തദ്ദേശ വകപ്പുമായി ആലോചിച്ച് നടപ്പാക്കും. അതേസമയം ഇതിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. ശക്തമായ നടപടിയുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി കഴിഞ്ഞു