മുംബൈ:മകനെ കുത്തികൊലപ്പെടുത്തി പിതാവ്, രണ്ടാം ഭാര്യയെ അമ്മയെന്ന് മകൻ വിളിച്ചില്ല, കോപിതനായ പിതാവ് മകനെ കുത്തി തുടർന്ന് ജീവപരന്ത്യം തടവ് ശിക്ഷ. 2018 ഓഗസ്റ്റ് 24നായിരുന്നു മുംബൈയിലെ ദോഗ്രി സ്വദേശിയായ സലിം ഷെയ്ഖ് ആണ് മകനായ ഇമ്രാൻ ഷെയ്ഖിനെ കുത്തിക്കൊലപ്പെടുത്തിയത്.തുടർന്ന് ആദ്യ ഭാര്യയായ സ്ത്രീയും സലീമിന്റെ അമ്മയുമായ പർവീൺ ഷെയ്ഖാണ് പൊലീസിൽ പരാതി നൽകിയത്.
മകനും ഭർത്താവും തമ്മിൽ വാക്കേറ്റമുണ്ടായതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ ഇവർ സഹായം തേടി എത്തിയതായിരുന്നു. എന്നാൽ പൊലീസ് ഇവരുടെ വീട്ടിൽ എത്തിയപ്പോഴേയ്ക്കും ഇമ്രാൻ കൊലപെട്ടിരുന്നു.സംഭവത്തിന് സാക്ഷികളില്ലെന്നും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ സാധിച്ചില്ലെന്നുമാണ് സലിമീന്റെ അഭിഭാഷക വാദിച്ചത്. മദ്യപിച്ച് വന്ന മകൻ വീട്ടിലെ സാധനങ്ങൾ എറിഞ്ഞതായും ഭർത്താവും മകനും തമ്മിൽ വാക്കേറ്റമുണ്ടായെന്നും യുവാവിന്റെ അമ്മ ക്രോസ് വിസ്താരത്തിനിടയിൽ വിശദമാക്കിയിരുന്നു. മുംബൈയിലെ സെഷൻസ് കോടതിയാണ് 49കാരന് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത് മകന്റെ മരണത്തിന് പിന്നാലെ സലിമിന്റെരക്തത്തിൽ കുളിച്ച് കിടന്നിരുന്ന 20കാരനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്