Banner Ads

വിഴിഞ്ഞത്തെ ചരക്കുനീക്കത്തിന് ഇനി അതിവേഗം

ചൈനയിലെ ഷാംഗ്ഹായ് തുറമുഖത്ത് നിന്നും ദിവസങ്ങൾക്ക് മുമ്ബാണ് കപ്പൽ യാത്ര തിരിച്ചത് ക്രെയിൻ ഇറക്കിയ ശേഷം കപ്പൽ നാളെയോടെ കൊളംബോ തീരത്തേക്ക് തിരിക്കുമെന്നും തുറമുഖ അധികൃതർ അറിയിച്ചു. ഹെവി ലിഫ്റ്റ് വെസൽ ഇനത്തിൽ പെട്ട ജി.എച്ച്. ടി മറീനാസ് എന്ന കപ്പലാണ് തുറമുഖത്തിന് ആവശ്യമായ 24-ാമത് സി.ആർ.എം.ജി കാന്റിലിവർ റെയിൽ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമായി കേരള തീരമടുത്തത്. ഇനി അതിവേഗം രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് കണ്ടെയ്‌നർ പോർട്ടായ വിഴിഞ്ഞം ചരക്കുനീക്കത്തിൽ ഇതിനോടകം തന്നെ ചരിത്രം സൃഷ്ടിച്ചിരുന്നു.

സാധാരണ ഇത്തരം പ്രവർത്തികൾ നിരവധി ജോലിക്കാരെ വച്ച് മണിക്കൂറുകളെടുത്താണ് പൂർത്തിയാക്കിയിരുന്നത്. എന്നാൽ ആധുനിക രീതിയിലുള്ള ക്രെയിൻ സംവിധാനം നിലവിൽ വന്നതോടെ കുറഞ്ഞ സമയത്തിൽ ചരക്കു നീക്കം സാധ്യമായി. സ്വാഭാവിക ആഴം, അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്നും വളരെ അടുത്ത് സ്ഥിതി ചെയ്യുന്നത് തുടങ്ങിയവക്കൊപ്പം ആധുനിക ക്രെയിൻ സംവിധാനവും വിഴിഞ്ഞത്തിന്റെ പെരുമ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.രാജ്യത്തെ ഏറ്റവും വലിയ ക്രെയിനടക്കം എട്ട് ഷിപ്പ് ടു ഷോർ ക്വായ് ക്രെയിനുകളും 23 സി.ആർ.എം.ജി അല്ലെങ്കിൽ യാർഡ് ക്രെയിനുകളുമാണ് പ്രധാനമായും വിഴിഞ്ഞത്തുള്ളത്. ലോകത്തെ കൂറ്റൻ മദർഷിപ്പുകൾക്കടക്കം അടുക്കാൻ കഴിയുന്ന വിഴിഞ്ഞത്ത് ചരക്കുനീക്കം സുഗമമാക്കുന്നതിനാണ് ആധുനിക ക്രെയിൻ സംവിധാനം നടപ്പിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *