Banner Ads

ശബരിമലയിൽ ഭക്തരിൽ നിന്ന് അമിത വില ഈടാക്കുന്ന കടകൾക്കെതിരെ കർശന നടപടിയെടുക്കും; ഹൈക്കോടതി

കൊച്ചി:. ശബരിമല തീർത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിർദേശം. ഭക്തരിൽ നിന്ന് അമിത വില ഈടാക്കുന്ന കടകൾക്കെതിരെ കർശന നടപടിയെടുക്കണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. നിലയ്ക്കൽ, പമ്ബ, സന്നിധാനം എന്നിവിടങ്ങളിലെ ഡ്യൂട്ടി മജിസ്ട്രേറ്റുകൾക്കാണ് നിർദേശം. നിശ്ചിത ഇടവേളകളിൽ കടകളിൽ പരിശോധന നടത്തണം.

അമിത വില ഈടാക്കുന്നത് കണ്ടെത്തിയാൽ കർശന നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.പമ്ബ-സന്നിധാനം പാതയിലെ കടകളിൽ പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്. ഹോട്ടലുകൾ കേന്ദ്രീകരിച്ച് ചില പ്രശ്നങ്ങൾ സ്പെഷ്യൽ കമ്മീഷണർ സൂചിപ്പിച്ചതായും ഹൈക്കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ദേവസ്വം ബോർഡിനോട് ഹൈക്കോടതി വിവരങ്ങൾ ആരാഞ്ഞശേഷമാണ് പരിശോധന സംബന്ധിച്ച നിർദേശം നൽകിയത്. ശബരിമല ക്ഷേത്ര തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണത്തിൽ എക്സിക്യൂട്ടീവ് ഓഫീസറോട് ഹൈക്കോടതി റിപ്പോർട്ട് തേടി

Leave a Reply

Your email address will not be published. Required fields are marked *