100 കോടി ക്ലബിലെത്തിയ ചിത്രങ്ങളില്‍ റെക്കോഡ് ബുക്കിലിടം പിടിക്കുമ്പോഴും മലയാള സിനിമയില്‍ പ്രതിസന്ധി ഒരിക്കലും മാറുന്നില്ല. പണമൊഴുകിയ 2024ന്റെ തുടക്കത്തിനു ശേഷം തീയറ്ററുകളില്‍ വലിയ വരള്‍ച്ചയായിരുന്നു. എന്നാല്‍ ക്രിസ്മസ് അടുക്കാനിരിക്കെ ഒരുപിടി ചെറുചിത്രങ്ങള്‍ മികച്ച അഭിപ്രായവുമായി മുന്നേറിയതോടെ വീണ്ടും കാഴ്ചക്കാര്‍ തീയറ്ററുകളിലേക്ക് എത്തിതുടങ്ങിയതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ സിനിമലോകം. നവംബറില്‍ പുറത്തിറങ്ങിയ ലോബജറ്റ് ചിത്രങ്ങളായ മുറ, അയാം കാതലന്‍, സ്വര്‍ഗം, ഹലോ മമ്മി, സൂക്ഷ്മദര്‍ശിനി തുടങ്ങിയ ചിത്രങ്ങള്‍ക്ക് മികച്ച കളക്ഷന്‍ ഇപ്പോൾ ലഭിക്കുന്നുണ്ട്.