Banner Ads

അമിതഭാരo കയറ്റുന്ന ലോറികൾക്ക് , മുന്നറിയിപ്പുമായ് മോട്ടോർ വാഹനവകുപ്പ്

കാക്കനാട്: അമിതഭാരവും അപകടകരമായ വിധത്തിൽ ലോറിക്ക് പുറത്തേക്ക് തടികൾ തള്ളി നിൽക്കുന്നതും ഒഴിവാക്കണമെന്ന് മോട്ടോർ വാഹനവകുപ്പിന്റെ മുന്നറിയിപ്പ് കോതമംഗലം പെരുമ്ബാവൂർ, മൂവാറ്റുപുഴ പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന പ്ലൈവുഡ് കമ്ബനികളിലേക്കായി ദിവസവും തടിയുമായി എം.സി റോഡ് വഴി അഞ്ഞൂറിലധികം ഭാരവാഹനങ്ങൾ എത്തുന്നുണ്ട് ഇവ പെരുമ്ബാവൂരിലെ മാർക്കറ്റുകളിലെ വെയ്ബ്രിഡുകളിൽ തൂക്കം നോക്കി വില നിശ്ചയിച്ചുകഴിഞ്ഞ ശേഷമാണ് കമ്ബനികളിൽ എത്തുന്നത്.

പെരുമ്ബാവൂർ മുവാറ്റുപുഴ മേഖലയിൽ എം സി റോഡിലെയും പരിസരപ്രദേശങ്ങളിലെയും പ്ലൈവുഡ് മില്ലുകളിലേക്ക് മറ്റ് ജില്ലകളിൽനിന്ന് തടികയറ്റിവരുന്ന വാഹനങ്ങൾ പുറത്തേക്ക് തള്ളി നിൽക്കുന്നതും അമിതഭാരം കയറ്റുന്നതും ഒഴിവാക്കണം. ഡ്രൈവർക്ക് പുറമേ ഒരു സഹായികൂടി ഈ വാഹനങ്ങളിൽ ഉറപ്പാക്കണം പരിചയസമ്ബന്നരായ ഡ്രൈവർമാരെ വാഹനങ്ങളിൽ നിയോഗിക്കേണ്ടതും ഇവർ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.വൈദ്യുതിക്കമ്ബികൾ പൊട്ടുകയും മറ്റ് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യുന്നതായി പരാതികൾ ലഭിക്കുന്നുണ്ട് ഭാരവാഹനങ്ങൾ ചെറിയ റോഡുകൾ ഒഴിവാക്കി സഞ്ചരിക്കണം

Leave a Reply

Your email address will not be published. Required fields are marked *