കൊച്ചി: തൊഴിൽ രഹിതരായ സ്ത്രീകളെ വീട്ടമ്മയെന്ന് ഇനി വിളിക്കണ്ട എന്താണ് തീരുമാനവുമായി വനിതാ കമ്മീഷന്. ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാര്‍ഗരേഖയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ശുപാര്‍ശകള്‍ സഹിതം ഇക്കാര്യം സര്‍ക്കാരിന് സമര്‍പ്പിച്ചു.പെണ്‍ബുദ്ധി പിന്‍ബുദ്ധി തുടങ്ങിയ പ്രയോഗം, പെണ്ണ് ചെയ്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്എന്ന് വായനക്കാരെ തോന്നിപ്പിക്കുന്ന തരത്തിലുള്ള അവതരണം തുടങ്ങിയവയും ഒഴിവാക്കണം.
വായനയുടെ സൗന്ദര്യം,പ്രാസം, കാവ്യാത്മകത, തുടങ്ങിയ എഴുത്തിന്റെ പരിഗണനകള്‍ സ്ത്രീ പദവിയുടേയും മുന്പില് അപ്രസക്തമാണ് എന്നും വനിതാ കമ്മീഷൻ.പാചകം, വൃത്തിയാക്കല്‍, ശിശു സംരക്ഷണം തുടങ്ങിയവ സ്ത്രീകളുടെ കടമയാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സൈനിക സേവനം തുടങ്ങിയവ പുരുഷന്റെ കടമയാണെന്നുമുള്ള മട്ടിലുള്ള ചിത്രീകരണവും ഒഴിവാക്കണം. ലൈംഗിക ചുവയുള്ള തലക്കെട്ടുകള്‍ ഒഴിവാക്കണം.തുടങ്ങിയ ആവശ്യങ്ങളാണ് കമ്മീഷൻ മുന്നോട്ട് വെയ്ക്കുന്നത്