മണിപ്പൂരിൽ കലാപം അതിരൂക്ഷമാകുകയാണ്. ഈ സാഹചര്യത്തിൽ മണിപ്പൂരിലെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്നും യോഗം ചേരുകയാണ്. 50 കമ്പനി കേന്ദ്ര സേനയെ കൂടി മണിപ്പൂരില്‍ വിന്യസിക്കാനുള്ള തീരുമാനം ഇന്നലെ ചേര്‍ന്ന യോഗത്തില്‍ കൈകോളുകയുണ്ടായി. ആഭ്യന്തര സെക്രട്ടറി ഇംഫാലിലെത്തി സ്ഥിതിഗതികള്‍ ഇപ്പോൾ നിരീക്ഷിക്കുകയാണ്. മാത്രമല്ല ഇംഫാലില്‍ കര്‍ഫ്യൂവും ഏഴ്ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിരോധനവും തുടരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. എന്‍ഐഎ ഏറ്റെടുത്ത കേസുകളില്‍ വൈകാതെ അന്വേഷണം തുടങ്ങുമെന്നാണ് വിലയിരുത്തുന്നത്. സംഘര്‍ഷത്തിലേക്ക് നയിച്ച മൂന്ന് സംഭവങ്ങളിലെ അന്വേഷണമാണ് പ്രധാനമായും എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നത്.