കാട്ടാനകളെ പ്രകോപിപ്പിച്ച് യുവാവിൻ്റെ ഫോട്ടോ ഷൂട്ട്

കാട്ടാനകളെ പ്രകോപിപ്പിക്കുന്ന വിധത്തിൽ യുവാവിൻ്റെ ഫോട്ടോ ഷൂട്ട്. മൂന്നാർ സെവൻമല എസ്റ്റേറ്റിൽ ആനയുടെ തൊട്ടടുത്ത് ചെന്ന് യുവാവിൻ്റെ ഫോട്ടോ ഷൂട്ട് നടന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നും ആവശ്യം. കാട്ടാനകളുടെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ ആനകൾ പ്രകോപിതരാകുന്ന വിധത്തിൽ ചെറുപ്പക്കാരുടെ ഫോട്ടോ ഷൂട്ട്. സമൂഹമാധ്യങ്ങളിലൂടെ വൈറൽ ആയെങ്കിലും ഈ ദൃശ്യങ്ങൾ തികച്ചും ആപത്കരമായി മാറുകയാണ്. കഴിഞ്ഞ ദിവസം രാവിലെയാണ് തേയിലക്കാട്ടിനു സമീപം നിലയുറപ്പിച്ചിരുന്ന ആനയ്ക്ക് അരികിൽ ചെന്ന് യുവാവിൻ്റെ ഫോട്ടോ എടുപ്പ്. സെവൻമല എസ്‌റ്റേറ്റ് ഓൾഡ് മൂന്നാർ ഡിവിഷനിൽ ഫീൽഡ് നമ്പർ 53 ലായിരുന്നു സംഭവം.

ജനവാസ മേഖലകളിലെ ആനകളുടെ സാന്നിധ്യം അടിക്കടി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ആനകളെ പിന്തുടരുക, തൊട്ടടുത്ത് ചെന്ന് ഫോട്ടോ എടുക്കുക, വാഹനങ്ങളിൽ എത്തി ഹോൺ മുഴക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ യുവാക്കൾ ഏർപ്പെടുന്നത്. പ്രകോപിതരാകുന്ന ആനകളുടെ ആക്രമണത്തിൽ നിന്ന് ഇത്തരക്കാർ രക്ഷപ്പെടുമെങ്കിലും അതിന് പിന്നാലെ എത്തുന്നവരെയോ, സംഭവത്തിൽ യാതൊരു വിധ ബന്ധവുമില്ലാത്തവരുമൊക്കെ ആക്രമണത്തിന് ഇരയാകുവാൻ സാധ്യതയുണ്ട്. ഇക്കൂട്ടരെ തടയുവാനുള്ള ശ്രമങ്ങൾ അധികാരികൾ സ്വീകരിക്കന്നമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതു കൂടാതെ അനധികൃത ട്രക്കിംഗ് നടത്തുന്നവർ, ആനകളെ അലോസരപ്പെടുത്തുന്ന വിധത്തിൽ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ പ്രഭയുമായി നടത്തുന്ന രാത്രി കാല ജംഗിൾ സഫാരി തുടങ്ങിയവയ്ക്ക് എല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനുളള കർശന നടപടികളും സ്വീകരിക്കുവാൻ അധികാരികൾ തയ്യാറവണം. വൈകിയാൽ സ്ഥിതി കൂടുതൽ വഷളാകാനുള്ള സാധ്യതയാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *