101 കർഷകരുടെ സംഘം ഞായറാഴ്ച പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിൽ നിന്ന് ഡൽഹിയിലേക്കുള്ള മാർച്ച് പുനരാരംഭിക്കാൻ ശ്രമം നടത്തി. മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നൽകണമെന്നും കർഷകരുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കണമെന്നമാണ് ഇവരുടെ ആവശ്യം. അതിർത്തിയ്ക്ക് ഏതാനും മീറ്ററുകൾ മാത്രം അകലെ ഹരിയാന പോലീസ് തർഷകരുടെ മാർച്ച് തടഞ്ഞു. ഇത് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.