2011ൽ തുടങ്ങിയ സർക്കാർ വിരുദ്ധ സമരം ആഭ്യന്തര യുദ്ധമായി മാറിയപ്പോഴും ബഷാറിന്റെയും കുടുംബത്തിന്റെയും സുഖ ജീവിതത്തിന് ഭംഗം വന്നിരുന്നില്ല. നിയമവിധേനയും അല്ലാതെയും ബഷാറും ബന്ധുക്കളും കോടികളാണ് സമമ്പാദിച്ചുകൂട്ടിയത്. വിദേശത്ത് ബിനാമി പേരിൽ വൻ നിക്ഷേപവുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.