
ആലുവയിൽ നടന്ന വിവാഹച്ചടങ്ങിൽ, വധുവിൻ്റെ പിതാവ് നെഞ്ചിൽ QR കോഡ് വെച്ച് സമ്മാനം സ്വീകരിക്കുന്ന വീഡിയോ ദേശീയതലത്തിൽ വൈറലായിരുന്നു. എന്നാൽ ഇത് തമാശയ്ക്ക് വേണ്ടി ചെയ്ത ‘റീൽസ്’ ചിത്രീകരണമായിരുന്നു എന്നും, വാർത്ത വളച്ചൊടിച്ചതിൻ്റെ പേരിൽ കടുത്ത മാനസിക സംഘർഷം നേരിടുകയാണെന്നും ആലുവ സ്വദേശിയായ അബ്ദുൾ ലത്തീഫ് വ്യക്തമാക്കി.