
പുതിയ ചിത്രം ‘പെറ്റ് ഡിറ്റക്ടീവി’ന്റെ പ്രൊമോഷന്റെ ഭാഗമായി നടനും നിർമ്മാതാവുമായ ഷറഫുദ്ദീൻ പങ്കുവെച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. ഷൂട്ടിംഗ് ഡേറ്റിന്റെ പേരിൽ നടൻ വിനായകൻ ഷറഫുദ്ദീനോട് ദേഷ്യപ്പെടുന്ന രംഗങ്ങളാണ് വീഡിയോയുടെ ആദ്യഭാഗത്ത്. “ഒരു നിർമ്മാതാവ് എത്രകാലം ഇത് സഹിക്കണം” എന്ന അടിക്കുറിപ്പോടെയാണ് ഷറഫുദ്ദീൻ വീഡിയോ പങ്കുവെച്ചത്.