Banner Ads

ബോക്‌സ് ഓഫീസിൽ ‘കറുപ്പ്’ തരംഗം; 8 ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘കറുപ്പ്’ ബോക്സ് ഓഫീസിൽ ചരിത്ര കുതിപ്പ് തുടരുകയാണ്. തിയേറ്ററുകളിൽ എത്തി വെറും എട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 200 കോടി രൂപ എന്ന വമ്പൻ കളക്ഷൻ റെക്കോർഡ് മറികടന്നിരിക്കുകയാണ്. റിലീസ് ചെയ്ത ആദ്യ വാരത്തിൽ തന്നെ ഈ നേട്ടത്തിൽ എത്തുന്നതോടെ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രമായി ‘കറുപ്പ്’ മാറിക്കഴിഞ്ഞു. തുടക്കത്തിൽ ചില റിലീസ് പ്രതിസന്ധികൾ നേരിട്ടെങ്കിലും തിയേറ്ററുകളിൽ എത്തിയതോടെ പ്രേക്ഷകർ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.