ഒരു അദ്ധ്യയന വർഷം 220 പ്രവൃത്തിദിനങ്ങള്‍ ഉറപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന സമിതിയാണ് ഇക്കാര്യം പരിഗണിക്കുന്നത്. ദിനാചരണം അവധിയാക്കാതെ കുട്ടികള്‍ക്ക് അറിവുപകർന്ന് നല്‍കാനുള്ള സന്ദർഭമാക്കണമെന്ന് നേരത്തേ ഖാദർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നു. ഈ ദിവസങ്ങളില്‍ ക്ളാസ് മുറികളിലെ പഠനത്തിന് പകരം കുട്ടികളെ വിവിധ പ്രവർത്തനങ്ങളില്‍ പങ്കാളികളാക്കാനാണ് ലക്ഷ്യമിടുന്നത്.