Banner Ads

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയമസഭ കലുഷിതം; ഭരണ-പ്രതിപക്ഷ ‘പാട്ടുസമര’ത്തിൽ സഭ പ്രക്ഷുബ്ധം

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കേരള നിയമസഭയെ യുദ്ധക്കളമാക്കി. സ്വർണ്ണക്കവർച്ചയിൽ ദേവസ്വം മന്ത്രി രാജി വെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയപ്പോൾ, പരിഹാസവും പാരഡി പാട്ടുകളുമായി ഭരണപക്ഷവും പ്രതിരോധിച്ചു.