Banner Ads

വീടിന് തറയെടുക്കുന്നതിനിടെ സ്വർണ്ണനിധി! ലക്കുണ്ഡിയിൽ വൻ ഖനനത്തിന് ഉത്തരവിട്ട് സർക്കാർ

കർണാടകയിലെ ഗദഗ് ജില്ലയിലുള്ള ലക്കുണ്ഡിയിൽ വീടുപണിക്കായി കുഴിയെടുത്തപ്പോൾ ലഭിച്ചത് വിലപിടിപ്പുള്ള സ്വർണ്ണനിധി. ഇതേത്തുടർന്ന് ലക്കുണ്ഡി മേഖലയിൽ സർക്കാർ ഔദ്യോഗിക ഖനനം ആരംഭിച്ചു. പുരാതന കാലത്ത് സ്വർണ്ണനാണയ നിർമ്മാണ കേന്ദ്രമായിരുന്ന ഇവിടെ ഇനിയും വലിയ നിധിശേഖരങ്ങൾ ഒളിഞ്ഞു കിടപ്പുണ്ടെന്നാണ് പുരാവസ്തു വകുപ്പിന്റെ നിഗമനം. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകൾക്കായി കാത്തിരിക്കുകയാണ് നാട്.