
കേരള രാഷ്ട്രീയത്തിലെ അതികായനും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു. 102 വയസ്സായിരുന്നു. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊതുപ്രവർത്തനത്തിലെ സത്യസന്ധതയും ജനകീയ നിലപാടുകളും കൊണ്ട് കേരളജനതയുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ നേതാവാണ് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കേരളം കണ്ണീരണിയുന്നു.