ചുട്ടുപൊള്ളിയ സംസ്ഥാനത്ത് ആശ്വാസകരമായി വേനല്‍മഴ ലഭിക്കുമെന്നാണ് സൂചന. വരുന്ന മൂന്ന് മണിക്കൂറില്‍ തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെനാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത് . ഇന്ന് തിരുവനന്തപുരം മുതല്‍ വയനാട് വരെ 12 ജില്ലകളില്‍ വേനല്‍മഴ ലഭിക്കുമെന്നാണ് സൂചന.