കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ ഗംഗാവലിപ്പുഴയില്‍ ആഴ്ന്നുപോയ മലയാളി ഡ്രൈവർ അർജുനെയും ലോറിയെയും കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളില്‍ നിന്ന് അർജുന്റെ മൃതദേഹം പുറത്തെടുത്തു. കണ്ടെത്തിയ ലോറി അർജുൻ ഉപയോഗിച്ചുകൊണ്ടിരുന്ന ലോറി തന്നെയാണെന്ന് ഉടമ മനാഫ് സ്ഥിതികരിച്ചിട്ടുണ്ട്. ട്രക്ക് ഉണ്ടായിരുന്നത് ഗംഗാവലി പുഴയിൽ 16 മീറ്റർ ആഴത്തിലായിരുന്നു. നീണ്ട തിരച്ചിലുകൾക്കൊടുവിൽ 72 ആം ദിവസമാണ് ലോറിയുടെ അവശിഷ്ടങ്ങൾ പുഴയിൽ നിന്നും കണ്ടെടുക്കാൻ കഴിഞ്ഞത്.