പുതിയ നടപടിയുമായി റഷ്യ രംഗത്തെത്തിരിക്കുകയാണ്. റഷ്യയുടെ കടുത്ത മുന്നറിയിപ്പ് അവഗണിച്ചും കൂടുതൽ ദീർഘദൂര മിസൈലുകൾ യുക്രെയ്ന് നൽകി റഷ്യയെ ആക്രമിക്കാനുള്ള നാറ്റോ സഖ്യരാജ്യങ്ങളുടെ നീക്കത്തിനെതിരെ പുതിയ നീക്കങ്ങൾ ആണിപ്പോൾ റഷ്യ തുറന്നിരിക്കുന്നത്. റഷ്യൻ സൈന്യം പ്രധാനമായും പദ്ധതി തയ്യാറാക്കിയിരിക്കുന്നത് ഇനി റഷ്യൻ മണ്ണിൽ നാറ്റോ രാജ്യങ്ങളുടെ മിസൈൽ വീണാൽ അമേരിക്കയുടെയും ബ്രിട്ടൻ്റെയും ഫ്രാൻസിൻ്റെയും ഉൾപ്പെടെ 42 തന്ത്ര പ്രധാന മേഖലകൾ ആക്രമിക്കാനാണ്. ഇതിനായി റഷ്യയുടെ ഏറ്റവും പുതിയ ഒറെഷ്നിക് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെ വൻ നശീകരണ ശേഷിയുള്ള ആയുധങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.