പ്രധാനപ്പെട്ട’ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി താന്‍ ഇന്ത്യയിലേക്ക് തിരിക്കുകയാണെന്ന് റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ ‘ഡുമ’യുടെ അധ്യക്ഷന്‍ വ്യാസെസ്‌ലാവ് വൊലോഡിന്‍ വെളിപ്പെടുത്തിരിക്കുകയാണ്. പ്രധാനപ്പെട്ട ചില കൂടിക്കാഴ്ചകളും ചര്‍ച്ചകളും ആസൂത്രണം ചെയ്തതായും പ്രസിഡന്റ് പുടിന്റെ അടുത്ത സഖ്യകക്ഷിയായ വൊലോഡിന്‍ തന്റെ ടെലഗ്രാം ആപ്പിലെ പോസ്റ്റില്‍ വെളിപ്പെടുത്തുകയുണ്ടായി.