ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ രണ്ടാമതും തിരിച്ചെത്തിയതിന് ശേഷം ഇറാനും അമേരിക്കയും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിട്ടില്ല എന്നത് സത്യമാണ്. മാത്രമല്ല ആണവയുധങ്ങളുടെ കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കൊമ്പ് കോര്‍ക്കുക വരെ ചെയ്തിരുന്നു. ഇതിനിടെ, ആയുധ-ഗ്രേഡ് യുറേനിയത്തിന്റെ ഉത്പാദനം ഇറാന്‍ ത്വരിതപ്പെടുത്തിയതായി ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്യുകയുണ്ടായി.