മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് കേരള വര്‍മ്മ പഴശ്ശിരാജ. മമ്മൂട്ടി നായകനായിട്ടെത്തിയ സിനിമ കേരളക്കര അതുവരെ കണ്ടിട്ടില്ലാത്ത ബിഗ് റിലീസായിട്ടായിരുന്നു തിയറ്ററുകളിലേക്ക് വന്നത്. മാത്രമല്ല ചിത്രം ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുകളിലായി റിലീസിനെത്തിയിട്ട്. എങ്കിലും സിനിമയെ കുറിച്ച് ഇപ്പോഴും വരുന്ന ഓരോ വാര്‍ത്തകളും വളരെയധികം ശ്രദ്ധേയമാണ്. പഴശ്ശിരാജയിലെ മമ്മൂട്ടിയുടെയും മറ്റ് താരങ്ങളുടെയും അതിശയിപ്പിക്കുന്ന പ്രകടനം ഇന്നും പ്രേക്ഷകരുടെ മനസില്‍ നിന്നും മാഞ്ഞിട്ടില്ല എന്നതാണ് സത്യം.