പ്രധാനമന്ത്രി കഴിഞ്ഞദിവസം സൂചിപ്പിച്ചതുപോലെ ഇടത്തരക്കാർക്ക് ലക്ഷ്മീകടാക്ഷം ആണ് ഈ പ്രവിശ്യത്തെ ബഡ്ജറ്റിൽ. ഉദ്യോഗസ്ഥർക്കും ഇടത്തരം വരുമാനക്കാർക്കും 12 ലക്ഷം വരെയുള്ള വാർഷിക വരുമാനത്തിന് ആദായനികുതി ഉണ്ടായിരിക്കില്ല. ഉദ്യോഗസ്ഥർ ഏറെയുള്ള ഡൽഹിയിൽ ഫെബ്രുവരി അ ഞ്ചിന് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം കൂടിയാണിതെന്നു പറയാം .ഇക്കൊല്ലം അവസാനം ബീഹാറിലും തിരഞ്ഞെടുപ്പ് വരികയാണ്.