
അയോധ്യയ്ക്ക് പിന്നാലെ പശ്ചിമ ബംഗാളിലും ഭീമാകാരമായ രാമക്ഷേത്രം നിർമിക്കാനൊരുങ്ങി ബിജെപി. നാദിയ ജില്ലയിലെ ശാന്തിപൂരിൽ 100 കോടി രൂപ ചിലവിൽ നിർമിക്കുന്ന ക്ഷേത്രം ബംഗാളി സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളമാണെന്ന് ബിജെപി അവകാശപ്പെടുമ്പോൾ, ഇത് വെറും തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. മമത ബാനർജിയുടെ മത-സാംസ്‌കാരിക സ്മാരകങ്ങൾക്ക് ബിജെപി നൽകുന്ന മറുപടിയാണോ ഈ ‘ബംഗാളി രാമക്ഷേത്രം’? കൂടുതൽ അറിയാം.